X
    Categories: Newstech

കോപ്പുകൂട്ടി കരുത്ത് കാട്ടാന്‍ ഇന്ത്യന്‍ സേന; അതിര്‍ത്തി കാക്കാന്‍ ‘പ്രളയ്’ മിസൈലും രംഗത്ത്

ഇന്ത്യന്‍ സേനയുടെ കരുത്ത് തെളിയിക്കുന്ന വാര്‍ത്തകളാണ് അടുത്ത ദിവസങ്ങളിലായി വരുന്നത്. ഇപ്പോള്‍ അഗ്‌നിയ്ക്ക് പിന്നാലെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ അതിര്‍ത്തിയില്‍ വിന്യസിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. 150 മുതല്‍ 500 കിലോമീറ്റര്‍ കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള പ്രളയ് ബാലിസ്റ്റിക് മിസൈല്‍ ആണ് പ്രതിരോധ സേനയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. അര്‍ധ ബാലിസ്റ്റിക് ഭൂതല മിസൈലാണ് പ്രളയ്. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെയാണ് സൈന്യത്തിന്റെ തീരുമാനം.

അതിര്‍ത്തി കാക്കാന്‍ നിര്‍മ്മിച്ച പ്രളയ് മിസൈലുകള്‍ ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മിസൈല്‍ രണ്ടുതവണ പ്രളയ് വിജയകരമായി പരീക്ഷിച്ചിരുന്നു. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങള്‍ തകര്‍ക്കാന്‍ പ്രളയ് മിസൈലുകള്‍ക്ക് സാധിക്കുമെന്ന് പ്രതിരോധ സേനാ വൃത്തങ്ങള്‍ അറിയിച്ചു.

Test User: