കോഴിക്കോട്്്: സിനിമ കാണുകപോലും ചെയ്യാതെയാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. എങ്ങനെയാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. ഭരിക്കുന്നവരാണ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ആര് അധികാരത്തില്‍ വന്നാലും സിനിമകള്‍ക്ക് ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പ് തോന്നിയത് പോലെയാണ്. പ്രത്യേക അജന്‍ഡയാണ് ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. സിനിമ എന്തെന്ന് മനസിലാക്കാതെയാണ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സിനിമകളുടെ സെന്‍സര്‍ഷിപ്പ് എന്ന വിഷയത്തില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് ലൈംഗികതയെ മാത്രമല്ല, മറിച്ച് സിനിമയില്‍ അടങ്ങിയിരിക്കുന്ന സാരാംശത്തെയാണ്. പൊതുജനത്തിന് പലര്‍ക്കും സെന്‍സര്‍ഷിപ്പ് എന്നാല്‍ എന്താണെന്ന് അറിയില്ല. അവര്‍ക്ക് അതിനെ പറ്റി ഒരു അറിവ് ഉണ്ടായാല്‍ മാത്രമേ ഒരുമിച്ച് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ സാധിക്കുകയുള്ളു. ഏത് സര്‍ട്ടിഫിക്കെറ്റ് സിനിമക്ക് നല്‍കിയാലും അത് കാണാനുള്ള അവകാശം പ്രേക്ഷകനാണ്. നമ്മള്‍ ആരോഗ്യം നിറഞ്ഞ സമൂഹത്തിലാണ് ജീവിക്കുന്നത്. എനിക്ക് ആരെയും പേടിക്കാതെ വേണം ഈ രാജ്യത്തില്‍ ജീവിക്കാന്‍. ഇപ്പോഴുള്ള യുവാക്കള്‍ പേടിയില്ലാത്ത തലമുറയാണ്. ഒരു നദിക്ക് കുറുകെ ബില്‍ഡിങ് കെട്ടി ഉയര്‍ത്തുന്നു. ഇതിലൂടെ മാഫിയകള്‍ പണം ഉണ്ടാക്കുന്നു. ഇതുപോലെ പലതരത്തിലുള്ള പ്രവര്‍ത്തനമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.