ബെംഗളൂരു:മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ‘എന്തുമാത്രം കളവുകളാണ് സര്‍ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ കളവുകള്‍ കൊണ്ട് ഞങ്ങളെ ഞെട്ടിക്കുകയാണ്. വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ഒരു ചെറിയ ചോദ്യം അങ്ങയോട് ചോദിച്ചോട്ടെ…രാജ്യത്തെ ഗ്രാമങ്ങളുടെ എണ്ണം മറന്നേക്കൂ..നിങ്ങള്‍ പറഞ്ഞ കളവുകളുടെ എണ്ണത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങങ്ങള്‍ ചോദിച്ചാല്‍ നിങ്ങളെന്ത് മറുപടി പറയും?’ – പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയെന്ന് എതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധ കളവാണെന്നാണ് കണക്കുകള്‍ പറയുന്നത്. 3.14 കോടി ജനങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ് കഴിയുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു വീട്ടിലെ 10 ശതമാനം കാര്യങ്ങള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ വീട് സമ്പൂര്‍ണ വൈദ്യുതവല്‍ക്കരിച്ചതായി കണക്കാക്കും. ഈ രീതി തന്നെ തികച്ചും അശാസ്ത്രീയമാണ്. ചെറിയ തോതിലുള്ള വൈദ്യുതി കണക്ഷനുകളാണ് വീടുകളില്‍ എത്തുന്നത്.
മഹാകള്ളമാണ് ബി.ജെ.പി പറഞ്ഞതെന്ന് അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിന്ന് തന്നെ വ്യക്തമാണ്. നേരത്തെ ഇന്ത്യയില്‍ 18,452 ഗ്രാമങ്ങളില്‍ വൈദ്യുതി എത്താത്തതായി ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മോദി അധികാരമേല്‍ക്കുന്ന കാലയളവിലായിരുന്നു ഇത്. അധികാരം കിട്ടി 46 മാസത്തിനുള്ളില്‍ ഈ ഗ്രാമങ്ങളൊക്കെ വെളിച്ചമെത്തിച്ചു എന്നാണ് ബി.ജെ.പി പറയുന്നത്. അതായത് ഒരുവര്‍ഷം 4813 ഗ്രാമങ്ങള്‍ വീതം വൈദ്യുതീകരിച്ചെന്നാണ് മോദി പറയുന്നത്.