X

ആര്‍.എസ്. എസ് ഫാസിസ്റ്റ് സംഘടനയല്ല ‘കോണ്‍ഗ്രസുമായി സഖ്യമെന്ന് ആരും ധരിക്കേണ്ട’ കാരാട്ട്

 

രാജ്യത്തെ മതേതര സങ്കല്‍പങ്ങള്‍ക്ക് മേല്‍ സംഘപരിവാര ഭീഷണി തുടരുന്നതിനിടെ ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സിനോട് സഖ്യപ്പെടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് കാരാട്ട്. ‘മാധ്യമം’ പത്രപ്രവര്‍ത്തകന്‍ കെ. എസ് ശ്രീജിത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രകാശ് കാരാട്ട് തന്റെ നിലപാട് ആവര്‍ത്തിച്ചത്. ത്രിപുര തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ സി.പി.എമ്മിലെ കാരാട്ട് പക്ഷത്തിന്റെയും കേരള ഘടകത്തിന്റെയും നിലപാടുകള്‍ ശക്തമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ഫാസിസ്റ്റ് പ്രവണത കാണിക്കുന്ന ഈ സ്വേഛാധിപത്യ വാദികളെ ഫാസിസ്റ്റ് എന്ന് വിളിക്കല്ലേ എന്ന നിലപാടും കാരാട്ട് ആവര്‍ത്തിക്കുന്നുണ്ട്. അത് തന്നെയാണ് കേരള സി.പി.എമ്മിന്റെ നിലപാടും. എന്നാല്‍ ഈ നിലപാടിനെതിരായണ് അതിനെതിരെയാണ് സെക്രട്ടറി യെച്ചൂരിയും ബംഗാള്‍ ഘടകവും നില കൊള്ളുന്നത്.

ആര്‍.എസ്.എസന്റെ ഫാസിസ്റ്റ് സ്വഭാവത്തെയും ആര്‍.എസ്.എസ്. ഫാസിസ്റ്റ് സംഘടനയാണോ അല്ലയോ എന്നതും സംബന്ധിച്ച സംഭാഷണമാണ് പ്രകാശ് കാരാട്ടുമായുള്ള അഭിമുഖത്തിന്റെ സിംഹ ഭാഗവും. ”ഇത്രയൊക്കെ രാജ്യത്ത് സംഭവിച്ചിട്ടും ആര്‍.എസ്.എസ്. ഫാഷിസ്റ്റ് സംഘടന തന്നെ എന്നതില്‍ സി.പി.എമ്മിന് സംശയമാണോ” എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന മറുപടി: ”Fascistic എന്നാല്‍ like Fascist എന്നാണര്‍ത്ഥം. ഫാസിസ്റ്റ് അല്ല. അതിെന്റ ചില സ്വഭാവങ്ങള്‍ ഉണ്ടെന്നര്‍ത്ഥം.”എന്നാണ്. തുടര്‍ന്നുള്ള അഭിമുഖഭാഗങ്ങളില്‍ ഫാസിസം എന്താണെന്നും സേച്ഛാധിപത്യവാദം എന്താണെന്നും സംബന്ധിച്ച വിച്ഛേദനവും അദ്ദേഹം നടത്തുന്നു. തന്റെ നിലപാട് സാധുകരിച്ച് കാരാട്ട് ഇങ്ങനെയും വിശദീകരിക്കുന്നു. ”We didnt say Its a Fascist organisation. Its got fascistic features.”.

chandrika: