X

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദം; കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ്

ചെന്നൈ : തമിഴ് നടന്‍ കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ് കമല്‍ ഹസാന് പിന്തുണമായി രംഗത്തെത്തിയത്.
സദാചര പൊലീസിങിന്റെ പേരില്‍ ആളുകളെ അധിക്ഷേപിക്കുന്നതും, പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നതും, തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവരെ അക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഭീകാരവാദമല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരവാദം എന്ന് പ്രകാശ് രാജ് ട്വീറ്റിലൂടെ പരിഹസിച്ചു.

കഴിഞ്ഞ ദിവസം, രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്നും ഇക്കാലത്ത് അത് അക്രമങ്ങളില്‍ മാത്രമാണ് ഏര്‍പ്പെടുന്നതെന്നും നടന്‍ കമല്‍ ഹാസന്‍ ആനന്ദ വികടന പ്രതിവാര മാസികയില്‍ എഴുതിയിരുന്നു. എന്നാല്‍ ഈ നടപടി ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് കമല്‍ ഹസാനെതിരെ ബി.ജെ.പി വക്താവ് എസ്.ആര്‍ ശേഖര്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജ് കമാല്‍ ഹാസന് പിന്തുണയുമായി ട്വിറ്ററില്‍ രംഗത്തെത്തിയത്.

chandrika: