തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ ബഹിഷ്‌ക്കരിച്ച് സിപിഐ. കോര്‍പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങാണ് സിപിഐ ബഹിഷ്‌ക്കരിച്ചത്. ബഹിഷ്‌കരണത്തിന്റെ ഭാഗമായി ചടങ്ങില്‍ എംഎല്‍എ പി ബാലചന്ദ്രനും നാലു കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തില്ല. സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയതാണ് സിപിഐയെ ചൊടിപ്പിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് മേയര്‍ പ്രസ്താവന നടത്തിയ സംഭവത്തില്‍ സിപിഐ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സുരേഷ് ഗോപി വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ മേയറെ ബഹിഷ്‌കരിക്കുന്നത്.
തൃശ്ശൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വി സിപിഎം, സിപിഐ പാര്‍ട്ടികളില്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ നേരത്തെ എം കെ വര്‍ഗീസിനെ സിപിഎം പാര്‍ട്ടി ഓഫിസില്‍ വിളിച്ചുവരുത്തി ജില്ലാ സെക്രട്ടറി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തൃശ്ശൂരിലെ തോല്‍വിയില്‍ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.
എന്നാല്‍, സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്നായിരുന്നു അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിന്‍െ പരാജയത്തോടെ മേയറോടുള്ള നിലപാട് കടുപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണോ എന്ന കാര്യവും സിപിഐയുടെ പരിഗണനയിലുണ്ട്.