X

‘പ്രധാനമന്ത്രി ജന്‍ധന്‍ ലൂട്ട് യോജന’; ഇന്ധനക്കൊള്ളയുടെ കണക്കുമായി രാഹുല്‍ഗാന്ധി

ഇന്ധനവില വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ സാമൂഹ്യ മാധ്യമം വഴി തുറന്നുകാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പും ശേഷവും മുഴുവന്‍ ടാങ്ക് ഇന്ധനമടിക്കാന്‍ വിവിധ വാഹനങ്ങളില്‍ വേണ്ടി വരുന്ന ഇന്ധനത്തിന്റെ വിലയാണ് രാഹുല്‍ താരതമ്യം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന എന്ന പേരിലാണ് പോസ്റ്റ് പങ്കുവെച്ചത്.

2014 മെയില്‍ ബൈക്കിന് ഫുള്‍ ടാങ്കടിക്കാന്‍ 714 രൂപയാണ് ചെലവ് വന്നത്. പക്ഷേ ഇന്ന് അത് 1,038 രൂപയായി. കാറിന് 2,856 രൂപയാണെങ്കില്‍ ഇന്നത് 4,152 രൂപയായി. ട്രാക്ടറിന് 2,749 രൂപയാണെങ്കില്‍ ഇന്നത് 4,563 രൂപയുമാണ്. കാര്‍ഷിക ആവശ്യത്തിനുള്ള ട്രാക്ടറിന് 2749 രൂപയ്ക്ക് ഫുള്‍ ടാങ്ക് അടിക്കാമായിരുന്നെങ്കില്‍ ഇപ്പോള്‍ അതിന് 4563 രൂപ വേണം. ട്രക്ക് ഫുള്‍ ടാങ്കടിക്കാന്‍ 11,456 രൂപയാണ് ആവശ്യമെങ്കില്‍ ഇന്ന് 19,014 രൂപ കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Test User: