പിപിഇ കിറ്റുകള്‍ മൂന്നിരട്ടി വില കൊടുത്തു വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് കെ കെ ശൈലജ പൊതുപരിപാടിയില്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ സുരക്ഷാ ഉപകരണങ്ങള്‍ ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പി പി ഇ കിറ്റുകള്‍ വാങ്ങിയത്. എവിടെയും കിട്ടാന്‍ ഇല്ലായിരുന്നു. ഒടുവിലാണ് അന്വേഷിച്ചപ്പോള്‍ 500 രൂപയ്ക്ക് കിട്ടുന്ന പി പി ഐ കിറ്റ് 1500 രൂപയ്ക്ക് തരാന്‍ ഒരു കമ്പനി തയ്യാറായത്. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു കെ കെ ശൈലജ വ്യക്തമാക്കി. ദുരന്ത സമയം ആയതു കൊണ്ടാണ് അങ്ങനെ ചെയ്തത്. പിന്നീട് 500 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമായെന്നും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പറയുന്നു.
എന്നാല്‍ അസാധാരണമായാണ് ഇതിന്റെ നടപടികള്‍ നടന്നത് എന്ന് ഇതിന്റെ ഫയലുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. കോവിഡ് മറയാക്കി സര്‍ക്കാര്‍ നടത്തിയ അഴിമതി ആരോപണങ്ങളില്‍ ആദ്യമായാണ് കെ കെ ശൈലജ പ്രതികരിക്കുന്നത്.