X

പിപിഇ കിറ്റ് അഴിമതി: കെ കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ പി പി ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.നിലവില്‍ ഉള്ളതിനും മൂന്നിരട്ടി തുകയില്‍ സാധനം വാങ്ങിയെന്നാണ് പാരതിയില്‍ പറയുന്നത്. 450 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.ഇതിന്റ പശ്ചാതലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി.

450 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള ‘സാന്‍ ഫാര്‍മ’ എന്ന സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് കിറ്റ് വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.പഴയ വിലക്ക് സാധനം നല്‍കാന്‍ മറ്റു കമ്പിനികള്‍ തായ്യാറയെങ്കിലും മനപൂര്‍വം അവിടെ നിന്ന് വാങ്ങുകയായിരുന്നുവെന്ന് പാരതിയില്‍ പറയുന്നുണ്ട്.

Test User: