കോഴിക്കോട്: അടുത്ത മാസം കാനഡയില്‍ നടക്കുന്ന ലോകകപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ പി.പി.അജ്മലിന് കോസ്‌മോസ് സ്‌പോര്‍ട്‌സ് ഒരു ലക്ഷം രൂപ കൈമാറി. കോസ്‌മോസ് സ്‌പോര്‍ട്‌സ് കോ ചെയര്‍മാന്‍ ഏ.കെ ഫൈസല്‍ വാഗ്ദാനം ചെയ്ത തുക ഇന്നലെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കോസ്‌മോസ് സ്‌പോര്‍ട്‌സ് വേള്‍ഡ് ചെയര്‍മാന്‍ ഏ.കെ നിഷാദ് അജ്മലിന്റെ മാതാവ് മെഹജാബിന് കൈമാറി.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. ലോകകപ്പിന് യോഗ്യത നേടിയിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ കാരണം അജ്മലിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഏ.കെ ഫൈസല്‍ യാത്രാസഹായം വാഗ്ദാനം ചെയ്തത്.
കോസ്‌മോസ് സ്‌പോര്‍ട്‌സ് വേള്‍ഡ് മാനേജിംഗ് ഡയരക്ടര്‍ ടി.സി അഹമ്മദ്, യു.എ.ഇയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ലോജിസ്റ്റിക്‌സ് മാനേജരായിരുന്ന മലയാളി സി.കെ.പി ഷാനവാസ്, മുഹമ്മദ് അഷ്‌റഫ്, കോസ്‌മോസ് ഡയരക്ടര്‍മാരായ ഏ.കെ ആദില്‍, പി. നിസാര്‍, പി നൗഷാദ് എന്നിവരും സംസാരിച്ചു. ആന്ധ്രയിലെ പരിശീലന ക്യാമ്പിലാണ് അജ്മല്‍ ഇപ്പോള്‍. അടുത്ത മാസമാണ് ലോകകപ്പ് കാനഡയില്‍ ആരംഭിക്കുന്നത്. അജ്മലിനൊപ്പെ വയനാട്ടുകാരനായ വിനിതും ടീമിലുണ്ട്.
ലോകകപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: അജ്മലിന് ഒരു ലക്ഷം കൈമാറി
Tags: PP AJMAL