X

വൈദ്യുതിക്ഷാമം;വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക: കെഎസ്ഇബി

തിരുവനന്തപുരം: രാജ്യത്ത് കൽക്കരിയുടെ ലഭ്യതയിൽ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാൽ
വൈദ്യുതി കരുതലോടെ ഉപയോഗിക്കാൻ ഉപഭോക്താക്കളോട് മുന്നറിയിപ്പ് നൽകി കെഎസ്ഇബി.

കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല എന്നും വൈദ്യുത ബോർഡ് അറിയിക്കുന്നു.

എന്നാൽ , ഉപഭോക്താക്കൾ പീക് സമയമായ വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റർ, മിക്സി, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് അയൺ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കുക.
പീക് അവർ സമയത്ത് വൈദ്യുതിക്കു വില യൂണിറ്റിന് 20രൂപ വരെ നൽകിയാണ് കേന്ദ്ര പവർ എക്സ്ചേഞ്ചിൽ നിന്നും ലഭ്യമാക്കുന്നത്.

Test User: