വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍കരിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആര്‍കെ സിങ് നിലപാട് അറിയിച്ചത്.
വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു.’സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ സ്വാകാര്യ ഏജന്‍സികള്‍ക്ക് വൈദ്യുതി മൊത്ത വിതരണം നടത്തുക. ഒരു മേഖലയില്‍ മൂന്നോ നാലോ ഏജന്‍സികളെ ചുമതലപ്പെടുത്തുക എന്നിവയാണ് കേന്ദ്രത്തിന്റെ തീരുമാനം. വൈദ്യുതി വിതരണ മേഖല സ്വാകാര്യവല്‍കരിക്കുന്നത് തോന്നുംപോലെയുള്ള ചാര്‍ജ്ജ് വര്‍ധനവിന് വഴിവെക്കും.