X

വേണേല്‍ കിഴങ്ങ് ചൊവ്വയിലും വളരും

പെറുവിലെ ലിമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഉരുളന്‍കിഴങ്ങ് പര്യവേക്ഷണ കേന്ദ്രത്തിന്റെ പുതിയ പഠനഫലങ്ങള്‍ ഭൂമിയിലെ ജൈവപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതാണ്. ചൊവ്വയിലെ കടുത്ത കാലാവസ്ഥയില്‍ ഉരുളന്‍കിഴങ്ങ് വളരുമോയെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഫിബ്രവരി 14 മുതല്‍ നടക്കുന്ന ഗവേഷണത്തിന്റെ ലക്ഷ്യം.

ചൊവ്വയിലെ കാലാവസ്ഥയ്ക്ക് സമാനമായ തീവ്രാന്തരീക്ഷം നാസയുടെ സഹായത്തോടെ കൃത്രിമമായി ഉണ്ടാക്കിയെടുത്തായിരുന്നു ഗവേഷണം. ഉരുളന്‍കിഴങ്ങ് ചൊവ്വയിലും വളരുമെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പരീക്ഷണം തുടര്‍ച്ചയായി നടത്തിയപ്പോഴും ഇതേ ഫലം ആവര്‍ത്തിക്കാനയതോടെ മറ്റു പച്ചക്കറികളിലു ഗവേഷണം നടത്താന്‍ പഠന കേന്ദ്രം ആലോചിക്കുന്നുണ്ട്.

ഈ സസ്യങ്ങള്‍ക്ക് ഭൂമിയിലെ തീവ്രകാലാവസ്ഥകളെ അതിജീവിക്കാനും ശേഷിയുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു.

chandrika: