X

തപാല്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌ക്കരിച്ചു

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ തപാല്‍ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ തപാല്‍ ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നിങ്ങനെ രണ്ടു തസ്തികകളാക്കി തിരിച്ചാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12,000 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയും ഇനി കുറഞ്ഞ ശമ്പളമായി ലഭിക്കും. റിസ്‌ക് ആന്റ് ഹാന്‍ഡ്ഷിപ്പ് അലവന്‍സ് എന്ന നിലയില്‍ അധിക ബത്തയും ഇനി ഇവര്‍ക്ക് ലഭിക്കും. രാജ്യത്തെ 3.07 ലക്ഷം തപാല്‍ ജീവനക്കാര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ശമ്പള വര്‍ധനവ് വഴി ഗുണം ലഭിക്കുക.

ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി 2018-19 വര്‍ഷ കാലയളവില്‍ 1,257.75 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് വരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

chandrika: