എറണാകുളം പറവൂരില്‍ പെണ്‍കുട്ടി മരണപ്പെടാന്‍ കാരണം പൊള്ളലേറ്റതിനാലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ശരീരം മുഴുവനായി കത്തിക്കരിഞ്ഞതിലാണെന്ന് മുറിവുകള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്ന് റൂറല്‍ എസ് പി കാര്‍ത്തിക് വ്യക്തമാക്കി.
ഇന്നലെയാണ് പെണ്‍കുട്ടിയെ പറവൂരിലെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സാഹചര്യത്തില്‍ കണ്ടത്. മരണത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതായത് കൂടുതല്‍ ദുരൂഹത സൃഷ്ടിച്ചിരുന്നു.
കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളു. നിലവില്‍ പൊലീസ് ജിത്തുവിനായുള്ള തെരച്ചില്‍ നടത്തുകയാണ്. മുന്‍പ് 2 തവണ ജിത്തുവിനെ കാണാതായിട്ടുണ്ടായിരുന്നെന്ന് റൂറല്‍ എസ് പി പറഞ്ഞു.