അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ സന്ദര്‍ശനം നടത്തി എം.എ യൂസഫലി. പ്രതിസന്ധികളില്‍ തളരാത്ത വ്യക്തിത്വത്തിന് ഉടമയാണ് ഉമ്മന്‍ചാണ്ടി എന്ന് എം.എ യൂസഫലി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 11 മണിയോട് കൂടിയാണ് പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ മൈതാനത്ത് അദ്ദേഹം ഹെലികോപ്റ്റര്‍ ഇറങ്ങിയത്. വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിക്കുകയും ശേഷം കല്ലറയും അദ്ദേഹം സന്ദര്‍ശിച്ചു.