മുനമ്പം വിഷയത്തിലെ നിലപാട്; മുസ്‌ലിംലീഗിനെ അഭിനന്ദിക്കുന്നു: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജ: സി എന്‍ രാമചന്ദ്രന്‍

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍. കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങളില്ലെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മിഷനായി പ്രവര്‍ത്തിക്കുന്ന സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു. മെയ് 31ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന മുസ്‌ലിംലീഗ് നിലപാട് പ്രശംസനീയമാണ്. നിയമപരമായി മുനമ്പത്തുകാര്‍ക്ക് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. പത്തര ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടര്‍ന്ന് പാര്‍ട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു. പദ്ധതി പ്രദേശം മോപ്പാടി-മുട്ടില്‍ പ്രധാനപാതയുടെ ഓരത്താണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, പി. ഇസ്മയില്‍, ടി.പി.എം ജിഷാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

webdesk17:
whatsapp
line