X

വാട്‌സപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; തലശേരിയില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി

കണ്ണൂര്‍: തലശ്ശേരിയില്‍ നഗരസഭാ വാര്‍ഡിലെ വാട്‌സപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.മാരിയമ്മ 43-ാം വാര്‍ഡ് വാട്‌സപ്പ് ഗ്രൂപ്പിലാണ് സംഭവം.

തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം പിപി മോഹന്‍ദാസാണ് വാട്‌സപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കുകയായിരുന്നു. അഡ്മിന്‍ ഉടന്‍ തന്നെ മോഹന്‍ദാസിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയെങ്കിലും സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെയാണ് പാര്‍ട്ടി നടപടിയെടുത്തത്. സംഭവം വലിയ വിവാദത്തിനും വഴിവെച്ചതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗമാണ് പിപി മോഹന്‍ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.

സംഭവം പാര്‍ട്ടിയെ തന്നെ നാണക്കേടിലാക്കിയതോടെ ഇത് സംബന്ധിച്ച നടപടി ഔദ്യോഗികമായി വിശദീകരിക്കാന്‍ നേതൃത്വം തയാറായിട്ടില്ല.

Test User: