പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയില്‍ ഹൈക്കോടതിയിലാണ് നിരുപാധികം ക്ഷമ ചോദിച്ചത്.
എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും ജനുവരി 15 നകം നടപടി പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം പൊതുമുതല്‍ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ളതെന്നും ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദശിച്ചു. കേസ് ജനുനരി 17 ന് വീണ്ടും പരിഗണിക്കും.