വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.
മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.
അഗ്‌നിപഥ് പദ്ധതി, ദേശീയ സുരക്ഷ സംവിധാനങ്ങള്‍, ഇന്ത്യന്‍ സായുധ സേനകള്‍, ജമ്മു- കശ്മീര്‍ തുടങ്ങി വിഷയങ്ങളില്‍ വ്യാജപ്രചരണം നടത്തിയ ചില വിഡിയോകള്‍ തടഞ്ഞിട്ടുണ്ട്. അവ തെറ്റായ ഉള്ളടക്കം നിറഞ്ഞതും ദേശസുരക്ഷയെയും അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദത്തെയും ബാധിക്കുന്നതുമാണെന്ന് വ്യക്തമായെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 1.3 കോടിയോളം ആളുകള്‍ കണ്ട വിഡിയോകളാണ് നീക്കം ചെയ്തത്.