തിരുവനന്തപുരം: രണ്ടായിരംകോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് കേസ് സിബിഐക്ക് വിടാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ഒരോ പരാതിയിലും പ്രത്യേകം പ്രത്യേകം കേസെടുക്കണമെന്നും സിബിഐക്ക് വിടാനുള്ള നടപടി വേഗത്തിലാക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. സാമ്പത്തിക കുറ്റാന്വേഷണ വിദഗ്ധന്‍ സംഘത്തിലുണ്ടാവണമെന്ന് സിബിഐ അറിയിച്ചു. സ്വര്‍ണവും പണവും പിടച്ചെടുക്കണമെന്നും എല്ലാ ബ്രാഞ്ചി പൂട്ടി മുദ്രവയ്ക്കണമെന്നും സിബിഐ അറിയിച്ചു.
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ നല്‍കിയിരുന്നു. ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലര്‍ ഉടമകള്‍ നിക്ഷേപം നടത്തിയതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സര്‍ക്കാരിനെ അറിയിച്ചത്. ഇത് കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപത്തുക ഉപയോഗിച്ച് വിദേശരാജ്യങ്ങളിലടക്കം ഇടപാടുകള്‍ നടത്തിയ സാഹചര്യത്തിലാണ് പരിശോധന നടക്കുന്നത്. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകള്‍, വകയാറിന് പുറമേ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ട്. 125കോടിയോളം രൂപയുടെ ആസ്തി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും തുടങ്ങിയിരുന്നു. ഉടമകള്‍ക്ക് കള്ളപ്പണം ഇടപാടും ഉണ്ടെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഈ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറി. കള്ളപ്പണ ഇടപാട്, പണത്തിന്റെ വരവ്, ഇത് ആര് കൈമാറി, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇ.ഡി. പരിേശാധിക്കുന്നത്. പിടിയിലായവരെ ഉടന്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്യും. പോലീസാണ് നിലവില്‍ കേസന്വേഷിക്കുന്നത്. ഇ.ഡി.യുടെ അന്വേഷണവും സമാന്തരമായി നടക്കും. കസ്റ്റഡികാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് തട്ടിപ്പുകേസിലെ പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.