X

ഗുണനിലവാരമില്ലാത്ത മാര്‍ബിള്‍; വിലയായ 1,34,200 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

ഗുണനിലവാരമില്ലാത്ത മാര്‍ബിള്‍ നല്‍കിയതിന് വിലയായ 1,34,200 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പൊന്മള ചക്കരത്തൊടി യൂനുസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ഇരുമ്പുഴിയിലെ കടയില്‍ നിന്നാണ് പരാതിക്കാരന്‍ ‘മോര്‍ച്ചാന’ മാര്‍ബിള്‍ വാങ്ങിയത്. വീട്ടില്‍ വിരിക്കുന്നതിനായി 1701സ്‌ക്വയര്‍ ഫീറ്റ് മാര്‍ബിളാണ് വാങ്ങിയത്.

മാര്‍ബിള്‍ വിരിച്ച് പോളിഷ് ചെയ്ത ശേഷമാണ് വിള്ളല്‍ കണ്ടത്. പരാതി പറഞ്ഞതില്‍ തകരാറുകള്‍ തീര്‍ത്ത് നല്‍കാമെന്ന് കടയുടമ ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ല. അതേ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. അഭിഭാഷകന്‍ കമ്മീഷണറെ വെച്ച് സ്ഥല പരിശോധന നടത്തിയതില്‍ പരാതി ശരിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബിളിന്റെ വിലയായ 1,34,200 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ വിധി. വീഴ്ച വന്നാല്‍ വിധി സംഖ്യക്ക് 12 ശതമാനം പലിശയും നല്‍കണം.

webdesk11: