ന്യൂഡല്‍ഹി: ഇന്ത്യയില്‍ 15.2 ശതമാനം പേര്‍ മതിയായ ഭക്ഷണം ലഭിക്കാത്തവരാണെന്ന് റിപ്പോര്‍ട്ട്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ 38.7 ശതമാനവും വളര്‍ച്ച മുരടിച്ചവരാണെന്നും വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള വിശപ്പ് സൂചിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്താനും ഇന്ത്യയുമാണ് പട്ടിണിയില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചൈന, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. 118 രാജ്യങ്ങളുടെ പട്ടികയില്‍ 97ാം സ്ഥാനത്ത് ഇന്ത്യയും 107 ാം സ്ഥാനത്ത് പാക്കിസ്താനുമാണ്. ചൈന (29), നേപ്പാള്‍ (72), മ്യാന്‍മര്‍ (75), ശ്രിലങ്ക, (84) ബംഗ്ലാദേശ് (90) എന്നിങ്ങനെയാണ് മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സ്ഥാനം.
- 8 years ago
chandrika
Categories:
Video Stories