ജമ്മുകാശ്മീരിൽ പുഞ്ച് ജില്ലയിലെ മെന്തറിൽ നാർഖസ് വനത്തിനുള്ളിൽ ഇന്നലെ രാത്രിയോടെ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ജൂനിയർ കമ്മീഷൻ ഓഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം മുതൽ തീവ്രവാദികളുമായി കനത്ത ഏറ്റുമുട്ടൽ ഇവിടം തുടരുകയാണ്. സംഘർഷം രൂക്ഷമായതോടെ രാജേശ്വരി പുഞ്ച ദേശീയപാത താൽക്കാലികമായി അടച്ചിരിക്കുന്നു.
ഇതേ സ്ഥലത്ത് തിങ്കളാഴ്ച ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ആയിരുന്നു കൊല്ലം സ്വദേശിയായ വൈശാഖ് ഉൾപ്പെടെ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നത്. ഭീകരുടെ സംഘം വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന വിവരത്തിന് അടിസ്ഥാനത്തിലായിരുന്നു സൈന്യം തിരച്ചിൽ നടത്തിയതും അതിനിടെ ഭീകരർ വെടിയുതിർത്തത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.