X

ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന് കുഞ്ഞാലിക്കുട്ടി; പൊന്നാനിയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന് വന്‍ പങ്കാളിത്തം

കോട്ടക്കല്‍: പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും ഉയര്‍ത്തി പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ എടപ്പാള്‍ രാജീവ്ജി നഗറില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും, ഗുണവും മനസ്സിലാക്കി ബാലറ്റ് വിനിയോഗിക്കണമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. തൊഴിലാളി പാര്‍ട്ടി മുതലാളി പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേച്ഛ്വാധിപത്യവും, ജനാധിപത്യവും തമ്മില്‍ ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മത്സരിക്കുന്നത്. ഏത് വേണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

പൊന്നാനിയില്‍ ഇ. ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ട്രെന്‍ഡ് അങ്ങനെയാണ് ചെറുപ്പക്കാര്‍ അരുംകൊല ചെയ്യപ്പെടുന്ന വെള്ളരിക്കാപ്പട്ടണമായി കേരളം മാറിയിരിക്കുകയാണ്. ഇത് കണ്ട് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. വടകരയിലെ ഇടത് സ്ഥാനാര്‍ഥിത്വം ജനങ്ങള്‍ക്ക് ഇടതുപക്ഷം നല്‍കിയ ശിക്ഷയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയില്‍ യു ഡി എഫ് ഭരിച്ചപ്പോഴുള്ള റോഡുകള്‍ ഇപ്പോഴുമുണ്ട്. ശീഘ്രഗതിയില്‍ കുടിവെള്ള പദ്ധതികള്‍ യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. എന്ത് വികസനമാണ് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാറിന്റെതായി കാണാനുള്ളത് എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ പി. ടി അജയ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എം പി , ആര്യാടന്‍ മുഹമ്മദ്, സി പി ജോണ്‍, എം എല്‍ എമാരായ വി ടി ബല്‍റാം, എ പി അനില്‍കുമാര്‍, സി മമ്മുട്ടി, പി കെ അബ്ദുറബ്ബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി എ അഹമ്മദ് കബീര്‍, എന്‍ ശംസുദ്ദീന്‍, നേതാക്കളായ സി ഹരിദാസ്, സി വി ബാലചന്ദ്രന്‍, യു എ ലത്തീഫ്, പി എം എ സലാം, കാടാമ്പുഴ മോഹന്‍, വെന്നിയൂര്‍ മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

chandrika: