X

ദേശീയ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ നിദാ ഫാത്തിമ മരണപ്പെട്ടത് ഗുരുതരമായ കൃത്യവിലോപം: കെ. സുധാകരന്‍

രണ്ടുദിവസമായി ഭക്ഷണവും താമസ സൗകര്യങ്ങളും ലഭിക്കാതെ കേരള സംഘം കഴിയേണ്ടി വന്നത് മത്സരത്തിന്റെ സംഘാടകരുടെയും ഒപ്പം നമ്മുടെ കായിക വകുപ്പിന്റെയും കായിക മന്ത്രിയുടെയും ഗുരുതരമായ കൃത്യവിലോപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. നമ്മുടെ കുട്ടികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സുരക്ഷിത സാഹചര്യം ഉണ്ടാക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്? എന്തിനാണ് ഇങ്ങനെ ഒരു മന്ത്രയെന്നും അദേഹം ചോദിച്ചു.

കോടതിയില്‍ നിന്നുള്ള ഉത്തരവുമായാണ് നമ്മുടെ കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. അതിന്റെ പേരില്‍ ആയിരിക്കാം ഫെഡറേഷന്‍ അവരോട് കടുത്ത അവഗണന കാട്ടിയത്. എന്നാല്‍ സാഹചര്യം മനസ്സിലാക്കി അടിയന്തരമായി ഇടപെടേണ്ട കടമ സംസ്ഥാന സര്‍ക്കാരിനും കായിക വകുപ്പിനും ഉണ്ടായിരുന്നെന്നും അദേഹം ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തിന്റെ വീഴ്ച കാരണം ഒരു കുരുന്നു ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കായികതാരങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നതായും അദേഹം വ്യക്തമാക്കി.

webdesk13: