ന്യൂഡല്‍ഹി: മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ കെട്ടിട നിര്‍മ്മാണത്തിനും പൊളിക്കലിനും നിയന്ത്രണം. അവശ്യനിര്‍മ്മാണങ്ങളൊഴികെ മറ്റ് കെട്ടിട നിര്‍മ്മാണങ്ങളെല്ലാം നിരോധിച്ചാണ് ഉത്തരവ്. കെട്ടിടം പൊളിക്കുന്നതിനും നിയന്ത്രണമുണ്ട്.
ഡല്‍ഹിയില്‍ വായുനിലവാരത്തിന്റെ തോത് പരിശോധിച്ചാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. വായുനിലവാരം ഇനിയും താഴാതിരിക്കാനാണ് ശക്തമായ നടപടി സ്വീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എയര്‍ ക്വാളിറി ഇന്‍ഡക്സ് മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 364ല്‍ എത്തിയത്. ശനിയാഴ്ചയും വായുനിലവാരത്തിന്റെ തോത് മോശം അവസ്ഥയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.