കല്പറ്റ: വയനാട് കല്പറ്റ മണ്ഡലത്തിലെ കംബളക്കാട്ടില് വോട്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.
കൈപ്പത്തി ചിഹ്നത്തിന് രേഖപ്പെടുത്തിയ വോട്ട് താമരക്കും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ആന ചിഹ്നത്തിനുമാണ് പോയതെന്ന് ആരോപിച്ചായിരുന്നു വോട്ടര്‍മാര്‍ ബഹളം വെച്ചത്. കണിയാമ്ബറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്സിലാണ് സംഭവം.
കൈപ്പത്തിക്ക് രേഖപ്പെടുത്തിയ വോട്ടില്‍ രണ്ടെണ്ണം താമരക്കും ഒന്ന് ആന ചിഹ്നത്തിനുമാണ് പോയതെന്ന് വിവിപാറ്റില്‍ കാണിച്ചതായി മൂന്ന് വോട്ടര്‍മാര്‍ പരാതിപ്പെടുകയായിരുന്നു.
വയനാട് കലക്ടറേറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.