X

പൊള്ളാര്‍ഡിന്റെ ചതി; ചരിത്രത്തിലെ അതിവേഗ രണ്ടാം സെഞ്ച്വറി തടഞ്ഞ നോബോള്‍ വിവാദമാകുന്നു

തോല്‍വി ഉറപ്പായ മത്സരത്തില്‍ എതിര്‍താരത്തിന്റെ സെഞ്ച്വറി നോബോള്‍ എറിഞ്ഞ് മടുക്കിയ വെസ്റ്റിന്‍ഡീസ് ഓള്‍റൌണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ നടപടി വിവാദമാകുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍കിറ്റ്‌സും ബാര്‍ബഡോസും തമ്മിലുള്ളമത്സരത്തിലാണ് എതിര്‍ നിരയിലെ ബാറ്റ്‌സ്മാന് സെഞ്ച്വറി നിഷേധിക്കാനായി പൊളളാര്‍ഡ് മനപ്പൂര്‍വ്വം നോബോള്‍ എറിഞ്ഞത്.

32 പന്തില്‍ നിന്നും 97 റണ്‍സുമായി മിന്നും ഫോമിലായിരുന്ന എവിന്‍ ലൂയിസിനെതിരെ പൊള്ളാര്‍ഡ് ബൌള്‍ ചെയ്യാനെത്തുമ്പോള്‍ എതിരാളികള്‍ ജയത്തിന് ഒരു റണ്‍ മാത്രം അകലെയായിരുന്നു. കൂറ്റനടിയോടെ ശതകത്തിലേക്ക് നീങ്ങാനൊരുങ്ങി നിന്ന ലൂയിസിനെ തേടിയെത്തിയത് ഒരു നോബോള്‍. ഇതോടെ മത്സരം അവസാനിച്ചു. മൂന്ന് റണ്‍സകലെയുള്ള ശതകം ലൂയിസിന് സ്വപ്നമായി അവശേഷിക്കുകയും ചെയ്തു. കരീബിയന്‍ ലീഗിലെ അതിവേഗ ശതകമാകുമായിരുന്നു അത്.  പൊള്ളാര്‍ഡിന്റെ നടപടിയെ ക്രിക്കറ്റ് ലോകവും സോഷ്യല്‍ മീഡിയയും ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ച് രംഗത്തെത്തിയത്.

പൊള്ളര്‍ഡിന്റെ നോബോളിലൂടെ സെന്‍കിറ്റസ് മത്സരം 10 വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയത് ബാര്‍ബഡോസ് 127 റണ്‍സ് ആയിരുന്നു എടുത്തത്. 11 സിക്‌സറുകളുടെ അകമ്പടിയോടെയാണ് ലൂയിസ് 32 പന്തില്‍ 97 റണ്‍സ് നേടിയത്. ലൂയിസിന്റെ മിന്നുന്ന ഫോമിന് പിന്തുണ നല്‍കി ഗെയില്‍ സ്‌െ്രെടക്ക് പലപ്പോഴും മാറിക്കൊടുത്തു. 11 പന്തുകള്‍ മാത്രമാണ് ഗെയില്‍ മത്സരത്തില്‍ നേരിട്ടത്. ആദ്യ ഓവറില്‍ തന്നെ രണ്ട് ഫോറുകള്‍ അടിച്ച ഗെയില്‍ പിന്നീട് നേരിട്ടത് എട്ട് പന്ത് മാത്രമാണ്. അതുകഴിഞ്ഞ് ലൂയിസിന് വഴിമാറിക്കൊടുക്കുകയായിരുന്നു.

chandrika: