X

സി.പി.എമ്മിനും പിണറായിക്കുമെതിരെ ഡല്‍ഹിയില്‍, അമിത് ഷാ

ന്യൂഡല്‍ഹി: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പിണറായില്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ തിരിച്ച ഷാ, ഡല്‍ഹിയിലാണ് കേരളാ സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.

അക്രമ രാഷ്ട്രീയമാണ് കമ്യൂണിസ്റ്റുകളുടെ മുഖ മുദ്രയെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ ശേഷം 120ഓളം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ജനരക്ഷാ യത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.

കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനരക്ഷാ യാത്രയ്ക്ക് പിന്തുണയുമായാണ് ഡല്‍ഹിയില്‍ ജന്‍രക്ഷാ യാത്ര സംഘടിപ്പിച്ചത്.

‘ബുള്ളറ്റ് ഉപയോഗിച്ചും ജീവനെടുക്കാം. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ തുണ്ടം തുണ്ടം വെട്ടിയാണ് കൊന്നത്. ഭയപ്പെടുത്തിയും ഞെട്ടിച്ചും കേരളത്തില്‍ താമര വിരിയുന്നത് തടയാമെന്ന് ആരും കരുതേണ്ട. രാജ്യത്തിന് വേണ്ടിയും വിജാരാധാരക്ക് വേണ്ടിയും ജീവന്‍ ത്യജിക്കാന്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും, അമിത് ഷാ പറഞ്ഞു.

ഡല്‍ഹി കോണാട്ട് പ്ലേസില്‍ നിന്ന് തുടങ്ങിയ ജന്‍രക്ഷാ യാത്രയില്‍ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും ബിജെപി എംപിമാരും പങ്കെടുത്തു. അതേസമയം റാലിയില്‍ പങ്കെടുക്കാതെ അമിത് ഷാ മടങ്ങി.

chandrika: