X

വസുന്ധരയെ ഇനിയും മുന്നില്‍ നിര്‍ത്താന്‍ ബി.ജെ.പിക്ക് ധൈര്യമില്ല: സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ ഉപതെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മിന്നും വിജയം വരാനിരിക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. അതേസമയം തന്റെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ തുറന്നടിക്കാനും അദ്ദേഹം മറന്നില്ല.

ബി.ജെ.പി എല്ലാ സംസ്ഥാനങ്ങളിലും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല. സച്ചിന്‍ പൈലറ്റ് പറഞ്ഞു. വസുന്ധര രാജയിലുള്ള ആത്മവിശ്വാസം സംസ്ഥാനത്തെ ബി.ജെ.പിക്ക് നഷ്ടപ്പെട്ടെന്നായിരുന്നും അദ്ദേഹം സൂചന നല്‍കി.

ആമദ്ധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനും, ചത്തീസ്ഖണ്ഡില്‍ രമന്‍ സിങും കര്‍ണ്ണാടകയില്‍ ബി.എസ് യെദ്യൂരപ്പയുമായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം തന്നെ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അമിത് ഷാ ജയ്പൂരില്‍ വന്നെങ്കിലും മൗനം പാലിക്കുകയായിരുന്നു. ഇതോടെ രാജസ്ഥാനില്‍ വസുന്ധര യുഗത്തിന്റെ അന്ത്യം അടുത്തതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

chandrika: