X

ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും: പി.വി അന്‍വര്‍ എംഎല്‍എ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് മറുപടി പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. സാധരണ ജനങ്ങളുടെ വിഷയമാണ് താന്‍ പറഞ്ഞതെന്നും പൊതുപ്രശ്‌നങ്ങളില്‍ പരാതി പറയാന്‍ പാര്‍ട്ടി ഓഫിസുകളില്‍ ആരും വരാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ സര്‍ക്കാരിനെതിരാക്കുകയാണ് നിലവില്‍ സംഭവിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ തുറന്നുപറയുന്നത് കുറ്റമാണൈങ്കില്‍ അത് ഇനിയും തുടരുമെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധം അവസാനിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞാല്‍ അങ്ങനെ തന്നെയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കുമെന്നും കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാമി തിരോധാന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് തിങ്കളാഴ്ച പൊതുയോഗം നടത്തുമെന്നും താന്‍ പറഞ്ഞ കാര്യങ്ങളൊന്നും പാര്‍ട്ടി പരിഗണിച്ചിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.

lubna sherin: