ന്യൂഡല്‍ഹി: സംഭാവനയായി ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതിയില്ലാതെ മാറ്റി വാങ്ങാമെന്ന് ധനകാര്യ മന്ത്രാലയം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അസാധുനോട്ടുകള്‍ മാറ്റി വാങ്ങാന്‍ പാര്‍ട്ടികള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത്.
വ്യക്തിഗത അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ അവകാശമുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
നവംബര്‍ എട്ടിനാണ് രാജ്യത്ത് 500,1000രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള പണവും അസാധുവാകുകയായിരുന്നു.