X
    Categories: MoreViews

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; ഗവര്‍ണര്‍ ആദ്യം ബി.ജെ.പിക്ക് അവസരം നല്‍കിയേക്കും

ബെംഗളൂരു: തൂക്കുസഭ വന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.ജെ.പിയും ഏറ്റവും വലിയ സഖ്യമെന്ന നിലയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെ ഗവര്‍ണറുടെ തീരുമാനമാണ് ഇനി നിര്‍ണായകമാവുക.

ഗുജറാത്തിലെ ആര്‍.എസ്.എസ് നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമാണ് ഗവര്‍ണര്‍ വാജുഭായ് വാല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ബി.ജെ.പി അനുകൂലമാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതിന്റെ സൂചനകളും കഴിഞ്ഞ ദിവസം കണ്ടിരുന്നു. എച്ച്.ഡി കുമാരസ്വാമിയും പി.സി.സി അധ്യക്ഷന്‍ പരമേശ്വറും ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരുന്നെങ്കിലും അദ്ദേഹം യെദിയൂരപ്പയെ തിരക്കിട്ട് രാജ്ഭവനിലേക്ക് വിളിച്ച് വരുത്തി ആദ്യം അദ്ദേഹത്തെ കണ്ട ശേഷമാണ് മറ്റുള്ളവരെ കാണാന്‍ തയ്യാറായത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ട് ദിവസത്തെ സാവകാശമാണ് യെദിയൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള സമയമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസിലെ ലിംഗായത്ത് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനും എച്ച്.ഡി ദേവഗൗഡയെ സ്വാധീനിച്ച് ജെ.ഡി.എസ് പിളര്‍ത്താനും ബി.ജെ.പിക്ക് ശ്രമിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: