X

പൊതുജനങ്ങള്‍ക്കും പോലീസിന്റെ ആയുധ പരിശീലനം; ഫീസ് അയ്യായിരം വരെ

പൊതുജനങ്ങള്‍ക്ക് ആയുധ പരിശീലനത്തിന് അവസരമൊരുക്കാന്‍ പോലീസ്.ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവറിക്കി.

ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരീശനലത്തിന്റെ ഭാഗമാവാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു.ആയിരം മുതല്‍ അയ്യായ്യിരം രൂപ വരെയാണ് ഇതിനായി ചാര്‍ജ് ചെയ്യുന്നത്. ആയുധങ്ങളെ കുറിച്ച് അറിയുന്നതിന് ആയിരം രൂപയും ഫയറിങ്ങിന് 5000 രൂപയുമാണ് ചാര്‍ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കുമാണ് പോലീസ് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നത്.ആയുധം ഉപയോഗിക്കുന്നത്, സൂക്ഷിക്കുന്നത്, ആയുധവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് സിലബസ്സ്.

Chandrika Web: