കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് എകെജി സെന്റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ ജിതിന്‍. വൈദ്യപരിശോധന നടത്തി ആശുപത്രിയില്‍നിന്ന് തിരികെ കൊണ്ടു പോകുന്ന സമയത്താണ് മാധ്യമങ്ങളോട് ഇയാള്‍ പ്രതികരിച്ചത്.
താന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവാണ്, ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമാണ് അവര്‍ എന്നെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്, കഞ്ചാവ് കേസില്‍ അടക്കം ഉള്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി ജിതിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ജിതിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.