മധ്യപ്രദേശില്‍ ഭക്ഷണം കഴിക്കാന്‍ തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട 6 വയസ്സുകാരനെ പോലീസുകാരന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച ഗ്വാളിയോറിലെ പോലീസ് ട്രെയിനിംഗ് സ്കൂളിലാണ് സംഭവം നടന്നത്. പ്രതി ഹെഡ് കോണ്‍സ്റ്റബിള്‍ രവി ശര്‍മയെ അറസ്റ്റ് ചെയ്തു.
ഭക്ഷണത്തിനായി ആദ്യ തവണ പണം ചോദിച്ച കുട്ടിയെ ഇയാള്‍ ആട്ടിയോടിച്ചു. ശേഷം വീണ്ടും കുട്ടി വന്നപ്പോള്‍ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തനിക്ക് വിഷാദരോഗമുണ്ട്. അതിനാലാണ് രോഷാകുലനായി പെരുമാറിയതെന്ന് പോലീസുകാരന് പറഞ്ഞു.
ഝാന്‍സിയിലെ റോഡിനടുത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രവി ശര്‍മ മൃതദേഹം കാറില്‍ കൊണ്ടുവന്ന് ഇവിടെ തള്ളുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.