സ്‌കൂള്‍ കലോല്‍സവത്തിനുള്ള സ്വര്‍ണക്കപ്പിനെ അകമ്പടിസേവിക്കാന്‍ പൊലീസുകാര്‍ ആവശ്യത്തിനില്ലാതിരുന്നത് ആശങ്ക സൃഷ്ടിച്ചു. പാലക്കാട് ആണ് കപ്പ് സൂക്ഷിച്ചിരുന്നത്. വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് വാഹനത്തിന് അകമ്പടിയായി കൂടുതല്‍ പൊലീസുകാരെത്തിയാണ് ഇന്ന് രാവിലെ പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് കപ്പ് കൊണ്ടുവന്നത്. നൂറ്റിപ്പതിനൊന്നര പവന്റെ കപ്പ് സൂക്ഷിച്ചിരുന്നത് പാലക്കാട് ജില്ലാ ട്രഷറിയിലായിരുന്നു. കാസര്‍കോട്ട് നടന്ന കലോല്‍സവത്തിലാണ് പാലക്കാട് കിരീടം ചൂടിയത്.
117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പ് തയ്യാറാക്കിയത് 1987ലാണ്. വൈലോപ്പള്ളി ശ്രീധരമേനോനാണ് ഇത് നിര്‍ദേശിച്ചത്. പണിപൂര്‍ത്തിയായപ്പോള്‍ 101 പവന്‍ എന്നത് 117.5 പവന്‍ ആകുകയായിരുന്നു.