കൊച്ചി: കശ്മീരില്‍ ക്രൂര ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാര്‍ ഒളിവിലാണെന്ന് പൊലീസ്.
മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പരാതി ലഭിച്ച ദിവസം വിഷ്ണു നന്ദകുമാര്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് അറസ്റ്റ് വൈകിപ്പിച്ചതാണ് ഇയാളെ പിടികൂടാന്‍ കഴിയാതെ വന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിഷ്ണുവും കുടുംബവും ഇപ്പോള്‍ നാട്ടിലില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നുമാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്.
‘ഇവളെ ഇപ്പോഴെ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെ’ എന്നായിരുന്നു ആസിഫക്കെതിരെ വിഷ്ണു നടത്തിയ പരാമര്‍ശം.