അലഹബാദ്: അലഹബാദിലെ ഒരു കൂടുംബത്തിലെ അഞ്ചുപേരെ പൂട്ടിയിട്ട വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനും ഭാര്യയും മൂന്ന് പെണ്‍മക്കളുമാണ് മരിച്ചത്. ദുമംഗജിലാണ് സംഭവം. രാവിലെ ഏറെ വൈകിയും വീട് തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പൂട്ടിയിട്ട വീട് തുറന്നപ്പോഴാണ് അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗൃഹനാഥന്റെ മൃതദേഹം ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്രിഡ്ജിനുള്ളിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തമകളുടെ മൃതദേഹം ഒരു സ്യൂട്ട്‌കെയ്‌സിനുള്ളിലായിരുന്നു. അലമാരക്കുള്ളിലും മുറിയിലുമാണ് മറ്റ് രണ്ട് പെണ്‍മക്കളുടെ മൃതശരീരം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാമെന്ന് പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് അദ്ദേഹം അറിയിച്ചു.