X

പൊലീസ് രാജ്;’പിടിച്ച് കേറ്റെടാ അങ്ങോട്ടെന്ന് പൊലീസ്’; ‘ഞാനെന്താ കൊലക്കേസിലെ പ്രതിയാണോയെന്ന് രാഹുല്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മോശമായ പെരുമാറ്റം. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് രാഹുലിനെ വിലക്കിയ  സിഐയുമായി രാഹുല്‍ വാക്കേറ്റമുണ്ടായി. രാവിലെ മുതല്‍ പൊലീസ് മനഃപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് രാഹുല്‍ പറഞ്ഞു.

കോളറില്‍ പൊലീസ് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ രോഷാകുലനായ രാഹുല്‍, ‘ഷാഫീ നീ രാവിലെ മുതല്‍ ഷര്‍ട്ടില്‍ പിടിക്കുന്നതാ വിട്ടേക്ക്, ഞാനെന്താ കൊലക്കേസിലെ പ്രതിയാണോ’? എന്ന് ചോദിച്ചായിരുന്നു പ്രതികരിച്ചത്. ജയിലില്‍ പോകുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്താനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരു.ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ഈ സമയത്തായിരുന്നു പൊലീസിന്റെ ഇത്തരമൊരു പ്രതികരണം.

webdesk14: