പട്യാല: ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിങ് മിന്റു ഉള്‍പ്പെടെ ആറു പേരെ പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് മോചിപ്പിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഭീം സിങ്, മുഖ്യ വാര്‍ഡണ്‍ ജഗ്മീത് സിങ്, ബേക്കറി ഉടമ തേജീന്ദര്‍ ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. മൂവര്‍ക്കുമെതിരെ ഗുഢാലോചന, പ്രേരണാകുറ്റം എന്നിവക്കു കേസെടുത്തു. ജയില്‍ ആക്രമിക്കപ്പെടുന്നതിനു മുമ്പ് ഭീം സിങ്, തടവുപുള്ളികളെ സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സിങിന്റെ മൊബൈല്‍ ഇവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാരുള്‍പ്പെടെ ഇതുവരെ 29 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജയില്‍ ചാടിയതിനു പിന്നാലെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ ഹര്‍മീന്ദര്‍ സിങിനെ ഇന്നു നാഭാ കോടതിയില്‍ ഹാജരാക്കും. ഇയാളെ പിടികൂടാന്‍ സഹായിച്ച ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് 50,000 രൂപ വീതം ഉത്തര്‍പ്രദേശ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.
പൊലീസ് വേഷത്തിലെത്തിയ സായുധസംഘം ഞായറാഴ്ചയാണ് ജയില്‍ ആക്രമിച്ച് ഹര്‍മീന്ദര്‍ സിങ് മിന്റു ഉള്‍പ്പെടെ ആറു പേരെ മോചിപ്പിച്ചത്.
നാഭാ ജയില്‍ ആക്രമണം: ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
Related Post