X

അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു; വിഡി സതീശന്‍

കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു. രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാറിന് ഒരു അവകാശവുമില്ല. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുകയാണ് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണ് ഈ കൊലപാതകങ്ങളെല്ലാം. ആരെയും എതിര്‍ക്കാനുള്ള ശക്തി സര്‍ക്കാരിനില്ല. പൊലീസിലും ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് സി.പി.എം സമ്മേളനങ്ങളില്‍ പോലും ആക്ഷേപമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയന്നാണ് കേരളം ജീവിക്കുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും വിമര്‍ശനമുണ്ടായി അദ്ദേഹം കുറ്റപ്പെടുത്തി.

Test User: