പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യലഹരിയില്‍ ഇരുവരും പരസ്പരം അടിപിടി കൂടിയതിനാണ് നടപടി സ്വീകരിച്ചത്. ജി. ഗിരി, ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു യാത്രയയപ്പ് ആഘോഷം. ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.