X

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തി അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍.ഐ.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇയാള്‍ കുറച്ചുനാളായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിരോധിത സംഘടനകളില്‍പ്പെട്ടവരെ എന്‍.ഐ.എ നിരീക്ഷിച്ച വിവരങ്ങള്‍ ആ സംഘടനയിലെ പ്രമുഖരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു.തുടര്‍ന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍.ഐ.എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളാ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

webdesk13: