കൊച്ചി: പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ് മരിച്ചത്. 45 വയസ്സായിരുന്നു. വൈക്കം സ്വദേശിയായ ഷൈന്‍ ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു.
വിഷാദരോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. അവധി എടുത്തത് മുതല്‍ ഷൈന്‍ വീട്ടില്‍ തന്നെയായിരുന്നു. ഇന്നാണ് ഷൈനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.