X
    Categories: MoreViews

അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്റെ നിയമലംഘനം ചോദ്യം ചെയ്ത രണ്ട് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

വിദേശകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ തെറ്റായി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥലംമാറ്റം. ഡല്‍ഹി വസന്ത്കുഞ്ചിലെ എംപോറിയോ മാളിനു മുന്നില്‍ മന്ത്രിപുത്രന്‍ നിയമം ലംഘിച്ച് കാര്‍ പാര്‍ക്ക് ചെയ്തതിനെ എതിര്‍ത്ത ഗജ്‌രാജ്, സുനില്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ‘ശിക്ഷ’ ലഭിച്ചത്.

ദീപാവലി സീസണ്‍ കാരണം തിരക്കേറിയ മാളിനു മുന്നില്‍നിന്ന്, കാര്‍ മാറ്റി പാര്‍ക്ക് ചെയ്തില്ലെങ്കില്‍ ഫൈന്‍ ഇടുമെന്ന് പറഞ്ഞ ഗിരിരാജ് എന്ന ഉദ്യോഗസ്ഥനോട് രോഹന്‍ ജയ്റ്റ്‌ലി തട്ടിക്കയറുകയായിരുന്നു. തന്റെ സഹപ്രവര്‍ത്തകനെ സഹായിക്കാനെത്തിയ സുനില്‍ എന്ന ഉദ്യോഗസ്ഥനും രോഹന്റെ നാക്കിന്റെ ചൂടറിഞ്ഞു. താന്‍ മന്ത്രിയുടെ മകനാണെന്ന് രോഹന്‍ വെളിപ്പെടുത്തിയതോടെ ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇവരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഓര്‍ഡര്‍ എത്തുകയായിരുന്നു.

എന്നാല്‍, ഡ്യൂട്ടി ചെയ്തതിന് ശിക്ഷിക്കപ്പെട്ട വാര്‍ത്ത പ്രമുഖ ചാനലുകളും മാധ്യമങ്ങളുമെല്ലാം മുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇടപെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

chandrika: