ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 12 ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹത നേടി. വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജ്ജിനും മെഡല്‍ ലഭിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു കുര്യാക്കോസ്, എസ്.പി പി.എ മുഹമ്മദ് ആരിഫ്, ട്രയിനിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സുബ്രഹ്മണ്യന്, എസ്.പി പി.സി സജീവന്, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ സജീവ്, ഡെപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന് നായര്‍, അസി.കമ്മീഷണര്‍മാരായ ടി.പി പ്രേമരാജന്‍, രാജു കുഞ്ചന്‍ വേളിക്കകത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ ഹരിപ്രസാദ് എന്നിവരാണ് കേരളത്തില്‍ നിന്ന് മെഡല്‍ ലഭിച്ചത്. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത്.