കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിനുനേരെ ആക്രമണം. കിറ്റക്സ് കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ കുന്നത്തുനാട് സി ഐ വിടി സാജന് അടക്കം അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഇന്നലെ അര്ദ്ധരാത്രിയോടെ് ക്രിസ്മസ് ആഘോഷത്തിനിടെ സംഭവിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം നേരില്‍കണ്ട പ്രദേശവാസി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തുകയും ചെയ്തു. എന്നാല്‍ ഒത്തുതീര്‍പ്പാക്കാന്‍ എത്തിയ പോലീസുകാരെ നൂറോളം വരുന്ന തൊഴിലാളികള്‍ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. അക്രമികള്‍ അഞ്ച് പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരു പോലീസ് വാഹനം പൂര്‍ണമായും അഗ്നിക്കരിയാക്കുകയും ചെയ്തു. തുടര്‍ന്ന് നാലുമണിയോടെയാണ് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചാണ് അക്രമികളെ ബലമായി കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ് പി പികെ കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.