കണ്ണൂരിലെ മാടായിപ്പാറയിലുള്ള കെറെയില്‍ സര്‍വേ കല്ല് പിഴുതെറിഞ്ഞ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ കേസെടുത്ത് പഴയങ്ങാടി പൊലീസ്. പുത്തന്‍പുരയില്‍ നിന്നുള്ള രാഹുലിനെതിരെയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ഇദ്ദേഹം.
കലാപത്തിന് ആഹ്വാനം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. യൂത്ത് കോണ്‍ഗ്രസ് ഇതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.
സര്‍വേ കല്ല് പിഴുതെറിഞ്ഞ ചിത്രം ‘പണി തുടങ്ങിയിട്ടുണ്ട്‌ട്ടോ’ എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാടായിപ്പാറയിലെ വാര്‍ഡ് അംഗത്തിന്റെ പരാതിയെതുടര്‍ന്നാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.